Latest News

പീഡന ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള കോടതിയുടെ നീക്കവുമായി സഹകരിക്കുമെന്ന് വാട്ട്‌സ്ആപ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ തടയാനുള്ള കോടതിയുടെ പാനലുമായി സഹകരിക്കുമെന്ന് വാട്ട്‌സ്ആപ് [www.malabarflash.com]

ഇത്തരം ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക മാര്‍ഗം കണ്ടെത്താനായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിനെ വാട്ട്‌സ്ആപ് അറിയിച്ചു.

രണ്ടാഴ്ച്ചക്കുള്ളില്‍ പ്രതിനിധികള്‍ ഇന്ത്യയിലെത്തി കമ്മിറ്റിക്ക് മുന്നില്‍ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുമെന്ന് വാട്ട്‌സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് ഈ മാസം 27ന് കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചു.

ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ട് ഏപ്രില്‍ 11നാണ് കോടതി വാട്ട്‌സ്ആപ്പിന് നോട്ടീസ് അയച്ചത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.