Latest News

ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ച ദിവസം പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പോലീസിനെ കണ്ട് ഓടുന്നതിനിടെ ബി.എം.എസ് പ്രവര്‍ത്തകന്‍ സന്ദീപ് കുഴഞ്ഞുവീണുമരിച്ച ദിവസം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറി പോലീസ് ജീപ്പ് അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.[www.malabarflash.com]

ചൗക്കി കെ.കെ പുറത്തെ പ്രശാന്ത് എന്ന പച്ചുവാ(28)ണ് അറസ്റ്റിലായത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ വെച്ച് എസ്.ഐ നാരായണനും സംഘവുമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. 

നേരത്തെ കാസര്‍കേട്ടെ ബാറിലും ചൗക്കിയിലെ ക്ലബിലും അടിയുണ്ടാക്കിയതിനും പ്രശാന്തിനെതിരെ കേസുണ്ട്. ഏഴിന് രാത്രി ഒമ്പതരക്കാണ് ഒരു സംഘം പോലീസ് ജീപ്പ് തകര്‍ത്തത്. ബി.എം.എസ് പ്രവര്‍ത്തകന്‍ ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ്(28) പൊലീസിന്റെ ചവിട്ടേറ്റ് മരിച്ചെന്നാരോപിച്ചായിരുന്നു ഒരു സംഘം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. 

പ്രകോപന പരമായ മുദ്രാവാക്യം വിളിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.