പുതുതായി ഡിസൈൻ ചെയ്ത യൂ ട്യൂബ് ആപ്ലിക്കേഷനായ യൂ ട്യൂബ് ഗോ ഗൂഗിൾ പുറത്തിറക്കി. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റർനെറ്റ് മാർക്കറ്റ് ലക്ഷ്യമിട്ടാണ് യൂ ട്യൂബിന്റെ പുതിയ ആപ്. യൂ ട്യൂബ് ഗോ എന്ന പേരിലാണ് പുതിയ ആപ്പിന്റെ ബീറ്റ വേർഷൻ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
നിലവിൽ ലഭ്യമായിട്ടുള്ള യൂ ട്യൂബ് ആപ്പിൽ നിന്നും തികച്ചും വിത്യസ്തമാണ് യൂ ട്യൂബ് ഗോ. യൂ ട്യൂബ് ആപ്പിലെ ഒാഫ് ലൈനിലും വീഡിയോ കാണാനുള്ള ഒാപഷന് പ്രധാന്യം നൽകിയാണ് യൂ ട്യൂബ് ഗോ അവതരിപ്പിച്ചിരിക്കുന്നത്. വേഗത കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കാണ് യൂ ട്യൂബ് ഗോയുടെ പ്രയോജനം ലഭിക്കുക. ആപ്പിന്റെ ഹോം സ്ക്രീനിൽ സേവ് ചെയ്ത വീഡിയോ കാണാനുള്ള ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ സേവ് ചെയ്യുന്നതിനു മുന്പ് പ്രിവ്യു കാണാനും സേവ് ചെയ്ത വീഡിയോ ഫോണിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് മറ്റൊരു ഫോണിലേക്ക് അയയ്ക്കാനുള്ള ഫീച്ചറും യൂ ട്യൂബ് ഗോയുടെ പ്രത്യേകതയാണ്. നേരത്തത്തെ ആപ്പിലുള്ള ഏതു ക്വാളിറ്റിയിലുള്ള വീഡിയോയാണ് സേവ് ചെയ്യേണ്ടതെന്ന ഒാപ്ഷൻ പുതിയ ആപിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂ ട്യൂബ് ആപിൽ സേവ് ചെയ്യാൻ സാധിക്കാത്ത വീഡിയോകൾ ലഭ്യമാണെങ്കിലും യൂ ട്യൂബ് ഗോയിൽ സേവ് ചെയ്യാൻ സാധിക്കുന്ന വീഡിയോകൾ മാത്രമേ ലഭിക്കു. പുതിയ ആപ് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ലഭ്യമാണ്. എന്നാൽ വീഡിയോ സേവ് ചെയ്യാൻ ഏതു നെറ്റ്വർക്കാണ് (മൊബൈൽ നെറ്റ്/വൈ-ഫൈ) ഉപയോഗിക്കേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള ഒാപ്ഷൻ ഇല്ലാത്തത് ഒരു കുറവുതന്നെയാണ്.
റിലയൻസ് ജിയോ സൗജന്യ ഇൻർനെറ്റ് പാക്കേജുമായി വന്നതുമുതൽ ഇന്ത്യയിലെ വീഡിയോ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നെന്നാണ് കണക്ക്. മറ്റു മൊബൈൽ കന്പനികളും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകാൻ തുടങ്ങിയതും യൂ ട്യൂബ് പോലെയുള്ള വീഡിയോ വെബ്സൈറ്റുകൾക്കു കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. പരീക്ഷണഘട്ടം കഴിഞ്ഞാൽ മറ്റു രാജ്യങ്ങളിലും പുതിയ പതിപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം
പ്ലേസ്റ്റോറിൽ നിന്നു യൂ ട്യൂബ് ഗോ ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആപ് തുറക്കുന്പോൾ മൊബൈൽ നന്പർ നൽകണം. മൊബൈൽ നന്പർ വേരിഫൈ ചെയ്യാൻ ഒരു കോഡ് മെസേജിലൂടെ ലഭിക്കും. ഇത് നൽകിയ ശേഷം ഗൂഗിൾ അക്കൗണ്ട് കൂടി സെലക്ട് ചെയ്തു നൽകിയാൽ ആപ് ഒാപ്പണാകും

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment