Latest News

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സംഗീതപരിപാടിക്കിടെ സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടു

ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. യുഎസ് പോപ്പ് ഗായിക അരീന ഗ്രാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. [www.malabarflash.com]

ചാവേറാക്രമണമെന്ന് സംശയിക്കുന്നതായി യുഎസ് അധികൃതർ പറഞ്ഞു. ഗായിക അരീന ഗ്രാൻഡെ സുരക്ഷിതയാണെന്നും അധികൃതർ വ്യക്തമാക്കി.

പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 10.35 ന് ആയിരുന്നു സ്ഫോടനമുണ്ടായത്. കുട്ടികളടക്കം നിരവധിപ്പേർ പരിപാടിക്കെത്തിയിരുന്നു. ഒരേസമയം 21,000 പേർക്ക് ഇരിക്കാവുന്നതാണ് അരീനയിലെ സ്റ്റേഡിയം. 

2005 ജൂലൈയിൽ ലണ്ടനിലെ ഗതാഗതസംവിധാനത്തിലുണ്ടായ ആക്രമണത്തിനുശേഷം ഉണ്ടാകുന്ന വലിയ അപകടമാണിത്. 52 പേരാണ് അന്നുണ്ടായ ആക്രമണത്തിൽ മരിച്ചത്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.