Latest News

പയ്യന്നൂരിനടത്തു പാലക്കോട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: പയ്യന്നൂരിനടത്തു പാലക്കോട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വൈകിട്ട് നാലു മണിയോടെ വെട്ടേറ്റു മരിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. [www.malabarflash.com]

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ 12-ാം പ്രതിയാണു ബിജു. കഴിഞ്ഞയാഴ്ച വരെ വീട്ടില്‍ പോലീസ് കാവലുണ്ടായിരുന്നു. 

2016 ജൂലൈ 11നാണ് സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് (36) കൊല്ലപ്പെട്ടത്. രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്തായിരുന്നു കൊലപാതകം. ബൈക്കില്‍ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളില്‍ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. എട്ടു വര്‍ഷം മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിന്റെ വിരോധം മൂലമാണു ധനരാജിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

ധനരാജ് കൊല്ലപ്പെട്ട അന്നു തന്നെ ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി.കെ.രാമചന്ദ്രനും (46) കൊല്ലപ്പെട്ടിരുന്നു. വീട്ടില്‍ വച്ചാണ് രാമചന്ദ്രനും കുത്തേറ്റത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.