Latest News

മക്കളില്ലാത്ത സ്ത്രീകള്‍ക്ക് മക്കളെ ജനിപ്പിക്കും: ഒടുവില്‍ മന്ത്രവാദി കുടുങ്ങി

നീലേശ്വരം: മക്കള്‍ ജനിക്കാത്ത സ്ത്രീകള്‍ക്ക് മന്ത്രവാദചികിത്സ നടത്തുന്ന വിരുതന്‍ ഒടുവില്‍ കുടുങ്ങി. ഒരുമാസക്കാലം പോലീസ് സ്റ്റേഷനില്‍ ഒപ്പിടണം.[www.malabarflash.com]

നീലേശ്വരം മന്ദംപുറത്ത്കാവിനും കാവിന് സമീപവും പട്ടണത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വിലസുന്ന കിഴക്കന്‍കൊഴുവല്‍ സ്വദേശിയായ മന്ത്രവാദിയാണ് കുടുങ്ങിയത്.
മക്കളില്ലാത്ത സ്ത്രീകള്‍ക്ക് ഇദ്ദേഹം പ്രത്യേകം മന്ത്രവാദം നടത്തുന്നുണ്ടെന്നാണ് പ്രചരണം. നീലേശ്വരത്തിന് സമീപത്തെ മക്കളില്ലാത്ത സ്ത്രീയെ സമീപിച്ച് മന്ത്രവാദം നടത്താന്‍ സന്നദ്ധത അറിയിച്ചു. രാത്രിയിലാണ് മന്ത്രവാദം. പക്ഷേ അന്ന് ഭര്‍ത്താവ് വീട്ടിലുണ്ടാവാന്‍ പാടില്ലായെന്നാണ് ഇദ്ദേഹം മുന്നോട്ടുവെച്ച വ്യവസ്ഥ. ഈ വിവരം യുവതി ഭര്‍ത്താവിനോട് പറഞ്ഞു. 

മന്ത്രവാദത്തിലെ പന്തികേട് മനസിലായ ഭര്‍ത്താവ് ഭാര്യയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് പ്രതിയെ തേടിയിറങ്ങിയെങ്കിലും കണ്ടെത്തിയില്ല. എന്നാല്‍ പ്രതിയോട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച് പോലീസ് മടങ്ങി. അപകടം മണത്ത മന്ത്രവാദി ഭാര്യയേയും മക്കളേയും കൂട്ടിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവ് സല്‍സ്വഭാവിയാണെന്ന സര്‍ട്ടിഫിക്കേറ്റ് രൊക്കമായി നല്‍കാനാണ് ഭാര്യയെ കൂടെക്കൂട്ടിയത്. 

എങ്കിലും മന്ത്രവാദിയെ നിരുപാധികം കുറ്റവിമുക്തനാക്കാന്‍ പോലീസ് തയ്യാറായില്ല. എല്ലാദിവസവും സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ മന്ത്രവാദിയെ വിട്ടയച്ചു.
നിരവധി സ്ത്രീകളെ സമീപിച്ച് ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തിയെന്നാണ് നാട്ടില്‍ പ്രചരിക്കുന്ന വിവരം. ഇതില്‍ പലര്‍ക്കും മക്കള്‍ ജനിക്കുകയും ചെയ്തുവത്രെ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.