കണ്ണൂര്‍: കണ്ണൂര്‍ കൊലപാതകത്തിന്റെ പിന്നാലെ ട്വിറ്ററിലിട്ട വീഡിയോയുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍പോലീസാണ് കേസെടുത്തത്.[www.malabarflash.com]
കൊലപാതത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം എന്ന പേരിലാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്. വിഷയത്തില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുവാനും, ആര്‍എഎസ്എസുകാരില്‍ വൈരം ജെനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് സിറാജ് പരാതി നല്‍കിയത്.

അതേസമയം താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണിതെന്നാണ് കുമ്മനം നിലപാടെടുത്തത്. ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് മടിയില്ലെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് പരാതിയുമായി രംഗത്ത് വന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment