ബേക്കല്‍: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യാതിഥിയായി.[www.malabarflash.com]
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ ബേക്കല്‍ കോട്ടയുടെ സമീപത്തുള്ള ഈ റെയില്‍വേ സ്‌റ്റേഷനെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, വൈസ് പ്രസിഡന്റ് ടി എം ലത്തീഫ്, പഞ്ചായത്തംഗം ഫാത്തിമ മൂസ, കെ മണികണ്ഠന്‍, സത്യന്‍ പൂച്ചക്കാട്,കെ ഇ എ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment