Latest News

ഫാസിസത്തിനെതിരെ പ്രതിരോധ സംഗമങ്ങളായി എസ് എഫ് ഐ ബീഫ് ഫെസ്റ്റുകള്‍

ഉദുമ: കേന്ദ്രസര്‍ക്കാരിന് താക്കീതായി ജില്ലയിലുടനീളം എസ് എഫ് ഐ ബീഫ് ഫെസ്റ്റുകള്‍ നടത്തി.[www.malabarflash.com]

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സവര്‍ണ മേല്‍കോയ്മ സൃഷ്ടിക്കാനായി ആര്‍ എസ് എസ് അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് അറവു ശാലകള്‍ നിരോധിക്കുന്നതിലൂടെ ജനങ്ങളുടെ ഭക്ഷണകാര്യങ്ങളിലും ഫാസിസ്റ്റ് സമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരായിട്ടാണ് ജില്ലയില്‍ വിവിധ കേന്ദങ്ങളില്‍ ഫെസ്റ്റുകള്‍ സംഘടിപ്പിച്ചത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കുന്നില്‍ നടന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതം പറഞ്ഞു. എ വി ശിവപ്രസാദ്, കെ രഹില്‍, സി കെ ശരത്ത് എന്നിവര്‍ സംസാരിച്ചു. ഹബീബ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു.

തൃക്കരിപ്പൂര്‍ ഏരിയാ തല ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ പി രാജീവന്‍ നിര്‍വഹിച്ചു. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി സനല്‍, കെ വി യദു, റോഷിത്ത്, വിപിന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂരില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി പി അമ്പിളി ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രന്‍, അഭിജിത്ത് വി പി, രാഹുല്‍ രമേഷ് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ഏരിയാ തല ഉദ്ഘാടനം കാര്‍ഷിക കോളജില്‍ കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം വി രതീഷ്, അഭിജിത്ത്, സി സുരേഷന്‍, കെ വി ശ്യാംചന്ദ്രന്‍, പി കെ ശ്രീരാജ്, പി റോഷിന്‍, അരുണ്‍ ജോസ്, ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.

എളേരിയില്‍ ഡി വൈ എഫ് ഐ ജില്ലാ ട്രഷറര്‍ സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍ പ്ലാച്ചിക്കാര, നവീന്‍ ചന്ദ്രന്‍, ടി കെ സുകുമാരന്‍, ടി വി ശശി, പി വി അനു, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭീമനടിയില്‍ ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറര്‍ പ്രിയേഷ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. നിതിന്‍ കെ വി സ്വാഗതം പറഞ്ഞു. സന്തോഷ് കുശാല്‍നഗര്‍, ജയനാരായണന്‍, നിഖില്‍, അനീഷ് സംസാരിച്ചു.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ബിനു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അഭിരാമി അധ്യക്ഷത വഹിച്ചു. സച്ചിന്‍ ഗോപു, ശരത്ത് എ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട്ട് സി പി എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ടി എം എ കരീം, ഷിബുലാല്‍, പി എം പ്രവീണ്‍, സവാദ്, അനില്‍ ചെന്നിക്കര തുടങ്ങിയവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.