Latest News

പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും വെട്ടി മുന്നേറും; കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിന് എതിരെ നെയ്യാറ്റിന്‍കര പോലീസ് സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പ്രേരിപ്പിച്ച് പ്രസംഗിച്ചതിനാണ് കേസ്.[www.malabarflash.com]

പാറശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നെങ്കില്‍ അത് ആര്‍.എസ്.എസിന്റെ ഔദാര്യമാണെന്നായിരുന്നു സുരേഷ് പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. ഈ ഔദാര്യം എന്നാണോ അവസാനിപ്പിക്കുന്നത്, അന്ന് ഞങ്ങളുടെ നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാവുമെന്നും സുരേഷ് മുന്നറിയിപ്പ് നല്‍കി. 

ആനാവൂരില്‍ ആര്‍.എസ്.എസ്. നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.