Latest News

മുസ്ലിംലീഗ് ഉദുമ പഞ്ചായത്ത് ശിൽപശാല സമാപിച്ചു

ഉദുമ:പുതിയകാലത്തെ സംഘടനാ പ്രവർത്തനങ്ങൾക്ക് പത്തിന പദ്ധതികൾ സമർപ്പിച്ച് മുസ്ലിംലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ദിശ-2017 സംഘടനാ ശിൽപശാല സമാപിച്ചു.[www.malabarflash.com]

കാപ്പിൽ വിവന്ത താജിൽ നടന്ന ശില്പശാലയിൽ 5 സെഷനുകളിലായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഉത്തമസമൂഹം ഉത്തരവാദിത്ത രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന കാമ്പയിൻ നടത്തും. ലഹരി അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ജനസമ്പർക്കയാത്രയും,കാമ്പയിന്റെ ഭാഗമായി നടക്കും. 2018 മെയിൽ കാമ്പയിൻ സമാപിക്കും.

എ.അബ്ദുൾറഹ്മാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കെബിഎം ഷെരീഫ് കാപ്പിൽ അധ്യക്ഷത വഹിച്ചു.  എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് കർമപദ്ധതികൾ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ എ മുഹമ്മദാലി, ഹമീദ് മാങ്ങാട്,എകെഎം അഷ്‌റഫ്, കാപ്പിൽ മുഹമ്മദ് പാഷ, എരോൽ മുഹമ്മദ് കുഞ്ഞി,സാദിഖ് പാക്യാര,കെ എസ് മുഹമ്മദ് കുഞ്ഞി , സലാം ആലൂർ, ശംസുദ്ധീൻ ഓർബിറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സെഷനുകളിൽ ബഷീർ വെള്ളിക്കോത്ത്,അഡ്വക്കേറ്റ് ടി.എൻ.എ ഖാദർ,വിഷയമവതരിപ്പിച്ചു.മുസ്ലിംലീഗ് പഞ്ചായത്ത് ഭാരവാഹികളായ കരീം നാലാംവാതുക്കൾ,എ.എം ഇബ്രാഹിം,ഖാദർ കാത്തിം,സുബൈർ കേരളാ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

സമാപന സംഗമം  കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.  കെ.ഇ.എ ബക്കർ, എബി ഷാഫി, സത്താർ മുക്കുന്നോത്ത്,  എം.എ നജീബ്, റൗഫ്ബാവിക്കര, പി.എ മുഹമ്മദ് കുഞ്ഞി, ടി.കെ ഹസീബ്, ജൗഹർ ഉദുമ പ്രസംഗിച്ചു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.