ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകി പ്രകോപനം. നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വികൃതമാക്കി.[www.malabarflash.com]
വടക്കന്‍ കമാന്‍ഡ് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ഗതി സെക്ടറിലെ നിയന്ത്രണ രേഖയ്ക്കടുത്ത് പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് സൈനികരാണ് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വികൃതമാക്കിയതായും ഇതിന് തക്ക തിരിച്ചടി നല്‍കുമെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിങ്കഴാഴ്ച രാവിലെ 8.40 നാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിലെ ഒമ്പത് സൈനികര്‍ക്ക് നേരെയാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സംഘത്തിന് ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. 200 മീറ്ററോളം ഇന്ത്യയിലേക്ക് കടന്നു കയറിയാണ് പാക് സൈന്യം മൃതദേഹങ്ങള്‍ വികലമാക്കിയത്.
കഴിഞ്ഞ വര്‍ഷവും സമാന സംഭവമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 28 ന് മന്‍ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹമാണ് പാകിസ്താന്‍ വികൃതമാക്കിയത്. 2008 ഒക്ടോബറിലും ഗൂര്‍ഖ റൈഫിള്‍സിലെ ഒരു ജവാന്റെ മൃതദേഹം പാകിസ്താന്‍ സൈന്യം വികലമാക്കിയിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment