Latest News

എന്‍ എ ട്രോഫി ഫുട്ബാള്‍; കലാശപ്പോരാട്ടം ഞായറാഴ്ച

മേല്‍പറമ്പ് : തമ്പ് മേല്‍പറമ്പ് സില്‍വര്‍ ജൂബിലി മെഗാഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച എന്‍ എ ട്രോഫിക്ക് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അരങ്ങേറും.[www.malabarflash.com]

വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഫഌ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ ലക്കി സ്റ്റാര്‍ കീഴൂരും മുഹമ്മദന്‍സ് മവ്വലും തമ്മിലാണ് പോരാട്ടം.
ശനിയാഴ്ച രാത്രി നടന്ന രണ്ട് സെമിഫൈനലുകളിലായി വിവോ വാരിയേഴ്‌സ് കാസര്‍കോട് ലക്കിസ്റ്റാര്‍ കീഴൂരുമായും ചന്ദ്രഗിരി മേല്‍പറമ്പ മുഹമ്മദന്‍സ് മവ്വലുമായും ഏറ്റുമുട്ടി.
സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ്, സിറ്റി ബാഗ് ഉടമ അന്‍വര്‍ സാദാത്ത്, തമീം കെ.എസ് എന്നിവര്‍ സെമിഫൈനല്‍ താരങ്ങളുമായി പരിചയപ്പെട്ടു. 

ഷെരീഫ് കല്ലട്ര, മജീദ് ചെമ്പരിക്ക, ജലീല്‍ കോയ, എ ആര്‍ അഷ്‌റഫ്, നസീര്‍ ഡീഗോ, മുനീര്‍ കടവത്ത്, അഹമ്മദ് അപ്‌സര, സിബി ഹനീഫ്, അമീര്‍ സിബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.