Latest News

സിപിഐ എം തീരദേശ വാഹനജാഥയക്ക് സ്വീകരണം നല്‍കി

ഉദുമ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ആഹ്വാനം ചെയ്ത് സിപിഐ എം ജില്ലാകമ്മിറ്റിയുടെ തീരദേശ വാഹനജാഥയക്ക് സ്വീകരണം നല്‍കി.[www.malabarflash.com] 

ചൊവ്വാഴ്ച ചട്ടഞ്ചാല്‍, കോളിയടുക്കം, കളനാട്, മാങ്ങാട്, ഉദുമ, പാലക്കുന്ന്, പൂച്ചക്കാട്, പെരിയ, പെരിയാട്ടടുക്കം, അമ്പങ്ങാട്, പാക്കം. എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. 

സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ എം വി ബാലകൃഷ്ണന്‍, മാനേജര്‍ കെ വി കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, വി കെ രാജന്‍, കെ മണികണ്ഠന്‍, പി ബേബി, സി എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
പൊതുവിതരണം ശക്തിപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിക്കുന്നത്. 

ബുധനാഴ്ച രാവിലെ 9.30- രാമഗിരി, 10.15- കൊളവയല്‍, 11- വെള്ളിക്കോത്ത്,11.45- പുല്ലൂര്‍, 12.30- ചെമ്മട്ടംവയല്‍, 2.30- പൂത്തക്കാല്‍, 3.15- അലാമിപ്പള്ളി, 4- പടന്നക്കാട്, 4.45- പ്രിയദര്‍ശിനി കോളനി, 5.30- പള്ളിക്കര.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.