പയ്യന്നൂര്‍ : വയനാട്ടിലേക്ക് വിനോദയാത്രാ സംഘത്തെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ എടാട്ടെ എം. ഷാജി (39) ആണ് മരിച്ചത്. [www.malabarflash.com]
കഴിഞ്ഞദിവസം വയനാട് കല്‍പറ്റയിലേക്ക് പോയതായിരുന്നു ഷാജി.
യാത്രക്കാരെ ഇറക്കി റൂമില്‍ വിശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യാത്രക്കാരെ ഇറക്കി റൂമില്‍ വിശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘകാലം പയ്യന്നൂര്‍ പെരുമ്പയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായി ജോലിനോക്കുകയായിരുന്നു.
എടാട്ടെ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : ഉഷ, ഷീബ, ഷീജ. അവിവിഹിതനാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment