Latest News

കോഴിക്കോട്ട് ഒരു കോടി രൂപയുടെ അസാധു നോട്ട് പിടികൂടി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ നിന്ന് 1.02 കോടി രൂപയുടെ അസാധു നോട്ട് പിടികൂടി.[www.malabarflash.com] 

വാഹനത്തിലുണ്ടായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി കരുവാത്തറ സ്വദേശി സിറാജുദ്ദീനെ (39) റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് 7.30ഓടെയാണ് കോഴിക്കോട് റവന്യൂ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് കെ.എല്‍ 08 എ.ആര്‍ 9797 നമ്പറിലുള്ള സില്‍വര്‍ കളര്‍ ഇന്നോവ കാറില്‍ നിന്ന് പണം പിടികൂടുകയായിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30നുള്ളില്‍ പഴയ അസാധു നോട്ട് 25,000 രൂപ വീതം മാറിയെടുക്കാമെന്ന പ്രത്യേക ഓര്‍ഡിനന്‍സ് നിലവിലുണ്ട്.

ഈ പഴുത് ഉപയോഗിച്ച് പഴയ നോട്ട് മാറാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.