Latest News

പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ചട്ടഞ്ചാല്‍: പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. ഉദുമ പാലക്കുന്നിലെ അംബിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ചട്ടഞ്ചാല്‍ മണ്യത്തെ അശോകന്‍ - ഇന്ദുലേഖ ദമ്പതികളുടെ മകളുമായ ഹരിത(18)യെയാണ് തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതറിഞ്ഞ് കടുത്ത മനോവിഷമത്തിലായ ഹരിതയെ പിന്നീട് വീടിന് സമീപത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സഹോദരങ്ങള്‍: ആദിന്യ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), അനിന്യ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തെക്കല്‍ പറമ്പ് ജി യു പി എസ്).

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.