തിരുവനന്തപുരം: രാമന്തളി കൊലപാതകത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ സംബന്ധിച്ച് തിനിക്ക് ഉറപ്പുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.[www.malabarflash.com]
വ്യാജ വീഡിയോ എന്ന ആരോപണം നടത്തുന്നവര്‍ പോലീസ് അന്വേഷണം നടത്തട്ടെ. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും താന്‍ തയാറാണെന്നും കുമ്മനം പറഞ്ഞു.
കൊലവിളി നടത്തിയും ബിജുവിന്റെ കൊലയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചുമുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. കൃത്യമായ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഈ വീഡിയോ താന്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒരു നടപടിയേയും താന്‍ ഭയപ്പെടുന്നില്ല. തനിക്ക് പറയാനുള്ളത് അന്വേഷണം വരുമ്പോള്‍ പറയുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ബിജുവിന്റെ യാത്രസംബന്ധിച്ച് അറിയാമായിരുന്നത് പോലീസിനു മാത്രമായിരുന്നുവെന്നും എങ്ങനെ ഇത് പുറത്തു പോയെന്ന് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുവാനും, ആര്‍എഎസ്എസുകാരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുമാനാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്ഐ നേതാവ് തന്നെ രംഗത്ത് വന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും നേരത്തെ വീഡിയോക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment