പൂന: ഫേസ്ബുക്കിൽ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം മറാത്തി സിനിമാ നിർമാതാവ് ജീവനൊടുക്കി. അതുൽ ബി.തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂനയിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയുടെ പൂട്ട് തല്ലിത്തകർക്കാണ് പോലീസ് മുറിക്കുള്ളിൽ കയറിയത്.[www.malabarflash.com]
സിനിമാ നിർമാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. മറാത്തി സിനിമ ദോൽ ടാഷെയുടെ നിർമാണത്തിലൂടെ അതുലിനു വൻ സാന്പത്തിക നഷ്ടം നേരിട്ടിരുന്നു. ഈ നഷ്ടത്തിന്റെ പേരിൽ ഭാര്യ പ്രിയങ്ക തന്നെ നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുന്പ് ഭാര്യ തന്നെ വീട്ടിൽനിന്നു പുറത്താക്കിയതായും അതുൽ ഫേസ്ബുക്കിൽ എഴുതി.
കുറച്ചുദിവസങ്ങൾക്കു മുന്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി അതുലിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഒരു സ്ത്രീ പരാതി നൽകുന്പോൾ പുരുഷന്റെ ഭാഗംകൂടി കേൾക്കാൻ പോലീസിന് നിർദേശം നൽകണമെന്ന അഭ്യർഥനയും അതുൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് കത്തിലൂടെ നടത്തുന്നുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment