കോട്ടയം: അംഗപരിമിതരുടെ ക്വാട്ടായില്‍ വീടിനു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഓവര്‍സിയര്‍ക്കു രണ്ടു വര്‍ഷം കഠിനതടവ്.[www.malabarflash.com]
പുന്നപ്ര കെ.എസ്.ഇ.ബി ഓഫിസിലെ മുന്‍ ഓവര്‍സിയര്‍ ആലപ്പുഴ പുന്നപ്ര വടക്കേച്ചടച്ചിപ്പറമ്പില്‍ വി പി രവിയെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ്തതിനും ഓരോ വര്‍ഷം വീതം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും.
2008 ലായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നപ്ര കറുകപ്പറമ്പില്‍ മുഹമ്മദ് ഇക്ബാലിനു വീട് വൈദ്യുതീകരിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിജിലന്‍സ് നല്‍കിയ നോട്ട് ഇക്ബാല്‍, രവിയ്ക്കു നല്‍കി. ഈ നോട്ട് കൈമാറുന്നതിനിടെ രവിയെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment