ഇടുക്കി: കാമുകനൊപ്പം നാടു വിട്ട വീട്ടമ്മയെയും രണ്ടു മക്കളെയും കാളിയാര്‍ പോലീസ് ആന്ധ്രയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ മാസം 28ന് വണ്ണപ്പുറത്തെ വീട്ടില്‍ നിന്നും എട്ടും അഞ്ചും വയസുള്ള കുട്ടികളെയുമായി കൊല്ലം സ്വദേശിയോടൊപ്പം നാടു വിട്ടു പോയ വീട്ടമ്മയെയാണ് എസ് ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.[www.malabarflash.com]
തൊടുപുഴയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് വീട്ടമ്മ കൊല്ലം സ്വദേശിയെ പരിചയപ്പെട്ടത്. ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് ഭര്‍ത്താവാണ് കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് എ ടി എം ഇടപാടു നടത്തിയതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ ഇവരുണ്ടെന്ന് മനസിലാക്കി ആന്ധ്രാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വീട്ടമ്മയെയും മക്കളെയും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകനൊപ്പം പോകണമെന്ന് വീട്ടമ്മ അറിയിച്ചതോടെ ഇയാള്‍ക്കൊപ്പം ഇവരെ വിട്ടയച്ചു. കുട്ടികളെ പിതാവിനൊപ്പം വിട്ടു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment