Latest News

ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തു

അബുദാബി: അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തു.[www.malabarflash.com] 

അനിൽ സി ഇടിക്കുളയുടെ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത് 
പ്രസിഡണ്ട്: റസാഖ് ഒരുമനയൂർ ( ചന്ദ്രിക), ജനറൽ സെക്രട്ടറി: സമീറ കല്ലറ( മാതൃഭൂമി ന്യൂസ് ) ,  ട്രഷറർ:  റാശിദ് പൂമാടം ( സിറാജ് ), വൈസ് പ്രസിഡണ്ട്:   അബ്ദുൽ റഹ്മാൻ ( ഇ പത്രം )  

പ്രവർത്തക സമിതി അംഗങ്ങളായി ജോണി ഫൈൻ ആർട്സ് , ടി പി അനൂപ്, മുഹമ്മദ് നൗഫൽ , ആഗിൻ കീപ്പുറം, ഷിൻസ് സെബാസ്ററ്യൻ, ഹനീഫ കുമരനെല്ലൂർ, സമദ് എന്നിവരെ തിരഞ്ഞെടുത്തു
മുനീർ പാണ്ഡ്യാല വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ പ്രസംഗിച്ചു. സമീർ കല്ലറ നന്ദി പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.