നീലേശ്വരം : മക്കളെ സന്ദർശിക്കുന്നതിനു ഭാര്യയ്ക്ക് ഒപ്പം സന്ദർശക വീസയിൽ കുവൈത്തിലെത്തിയയാൾ മരിച്ചു.[www.malabarflash.com]
നീലേശ്വരം കോട്ടപ്പുറം കൊയാമ്പുറം സ്വദേശി ചോയ്യംകോട്ടെ ഇ.കെ.അബ്ദുല്ല ഹാജി (അറഫ അബ്ദുല്ല ഹാജി- 60) ആണു മരിച്ചത്.
നീലേശ്വരം നഗരത്തിലെ വ്യാപാരിയായിരുന്നു. ദീർഘകാലം അൽഐനിൽ അയിരുന്നു ഇദ്ദേഹം.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: നഫീസത്ത് മക്കൾ: ശഫീഖ്, ശിഹാബ്, സമീന (മൂവരും കുവൈത്ത്). മരുമക്കൾ: അസ്ഹർ, ഷാനിമ, ഷക്കീല. സഹോദരങ്ങൾ: അഷ്റഫ്, ഹാരിസ്, അനസ്, അബൂബക്കർ, മൻസൂർ, കുഞ്ഞായിഷ, ഖദീജ, റംല.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment