Latest News

ഭര്‍ത്താവിനു ഭാര്യ ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി

കൊച്ചി: ഭര്‍ത്താവിനു ഭാര്യ ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം ഉത്തരവുകള്‍ ഭര്‍ത്താക്കന്‍മാരെ മടിയന്‍മാരാക്കുന്നതിനു മാത്രമേ ഉപകരിക്കൂവെന്നു വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.[www.malabarflash.com]

കാസര്‍കോട് ജില്ലയിലെ നിവ്യയുടെ ഹര്‍ജയിലാണ് കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയത്.
കോടതിയില്‍ ഹാജരാകുന്നതിനും സീനിയര്‍ അഭിഭാഷകനെ ഹാജരാക്കാന്‍ വന്‍തുക ചെലവിട്ട എതിര്‍കക്ഷിയായ ശിവപ്രസാദിനു തന്റെ ജീവിതച്ചെലവിന് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2011 ജനവരി 31 നാണ് നിവ്യയുടെയും ശിവപ്രസാദിന്റെയും വിവാഹം നടന്നത്. കാസര്‍കോട് ജില്ലയിലെ എന്‍മകജെയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.
പിന്നീട് ചില പ്രശ്‌നങ്ങളെ തുടന്ന് വിവാഹ ബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കുടുംബ കോടതിയില്‍ നിവ്യ കേസ് നല്‍കി.
വിവാഹ ബന്ധം വേര്‍പ്പെടുത്തരുതെന്നും വൈവാഹിക ബന്ധത്തെതുടര്‍ന്നു തനിക്കുളള അവകാശം പുന:സ്ഥാപിക്കണമെന്നും ചൂണ്ടിക്കാട്ടി ശിവപ്രസാദും കുടുംബ കോടതിയെ സമീപിച്ചു.
2014 മാര്‍ച്ച് 18നു നിവ്യയുടെ ഹര്‍ജി തളളിയ കുടുംബകോടതി ശിവപ്രസാദിന്റെ ഹര്‍ജി അനുവദിച്ചു. 

ഭര്‍ത്താവിന്റെ ക്രൂരത ആരോപിച്ചു ഹര്‍ജിക്കാരി വീണ്ടും കുടുംബകോടതിയില്‍ പരാതി നല്‍കി. ഇതിനെ എതിര്‍ത്തു ശിവപ്രസാദും കോടതിയിലെത്തി. ഭാര്യയില്‍ നിന്നും ജീവനാംശവും കോടതി ചെലവും അനുവതിക്കണമെന്നും ശവപ്രസാദ് ആവശ്യപ്പെട്ടു.
ഒരു ചിട്ടിക്കമ്പനിയില്‍ ജോലിയുണ്ടായിരുന്ന തനിക്ക് ഭാര്യയെ ഉപദ്രവിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നു ജോലി നഷ്ടമായെന്നും ഭാര്യ നല്‍കിയ ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനു വന്‍തുക ചെലവായെന്നും ഹര്‍ജിയില്‍ ശിവപ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കോളജില്‍ ഭാര്യ ജോലി നോക്കുന്നതിനാല്‍ 50,000 രൂപാ അവര്‍ക്കു ലഭിക്കുന്നുണ്ടെന്നും, ജോലി നഷ്ടമായതിനു പുറമേ തനിക്കു രക്തസമ്മര്‍ദ്ദത്തെതുടര്‍ന്നു മററു ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
ഹര്‍ജി പരിഗണിച്ച കുടുംബ കോടതി പ്രതിമാസം ആറായിരം രൂപ ശിവപ്രസാദിനു ഭാര്യ നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരായാണ് നിവ്യ ഹൈക്കോടതിയിലെത്തിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.