ടോക്യോ: സാധാരണ പൗരനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ജപ്പാന്‍ രാജകുമാരിയുടെ പദവികള്‍ നഷ്ടപ്പെടും. ജപ്പാന്‍ രാജാവ് അകിഹിതോയുടെ 25 വയസ്സുള്ള പേരക്കുട്ടി മാകോ രാജകുമാരിയാണ് തന്റെ സഹപാഠിയായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്യാനൊരുങ്ങുന്നത്.[www.malabarflash.com]
വിവാഹം അടുത്തവര്‍ഷം നടക്കുമെന്നാണ് സൂചന. വിവാഹത്തോടെ മാകോ രാജകുടുംബം വിട്ടൊഴിയണമെന്നാണ് നിര്‍ദേശം.
2012ല്‍ ടോക്യോയിലെ ക്രിസ്റ്റിയന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ഒരു റസ്റ്റാറന്റില്‍ വെച്ച് മാകോ കീ കൊമുരോയെ കണ്ടുമുട്ടിയത്.
2005ല്‍ മാകോയുടെ അമ്മായിയും അകിഹിതോയുടെ ഒരേഒരു മകളുമായ സയാകോയും സാധാരണക്കാരനെ വിവാഹം കഴിച്ചിരുന്നു. പിന്നീട് രാജകുടുംബത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അവര്‍ ഒറ്റമുറി അപ്പാര്‍ട്മന്റെിലേക്ക് താമസം മാറ്റുകയായിരുന്നു.
ആരോഗ്യ കാരണങ്ങളാല്‍ അധികാരമൊഴിയുകയാണെന്ന് അകിഹിതോ പ്രഖ്യാപിച്ചിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment