തളിപ്പറമ്പ്: നാട്ടുകാര്‍ പിടികൂടി പോലിസിലേൽപിച്ച മോഷണക്കേസ് പ്രതി ഗ്ലാസുടച്ച് കൈയില്‍ മുറിവേല്‍പ്പിച്ചു. കുറുമാത്തൂര്‍ റഹ്മത്ത് മന്‍സിലിലെ റുവൈസിനെ (21) യാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. [www.malabarflash.com]
കെട്ടിടനിര്‍മാണവും മറ്റും നടക്കുന്നിടങ്ങളില്‍ മുന്‍സിപ്പല്‍ പഞ്ചായത്ത് എന്‍ജിനിയറെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പഴ്്സും തട്ടിയെടുക്കുകയാണ് റുവൈസിന്റെ രീതി. ഇതിന് വിവിധ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരേ കേസുണ്ട്.

പൊറുതിമുട്ടിയതോടെ കുറുമാത്തൂരില്‍ വച്ച് ബുധനാഴ്ച നാട്ടുകാരാണ് റുവൈസിനെ പിടികൂടി തളിപ്പറമ്പ് പോലീസിനു കൈമാറുന്നത്. രാത്രി ബഹളം വച്ച റുവൈസിനെ ലോക്കപ്പിന് പുറത്തിരുത്തി. ഇതിനിടയിലാണ് ചായ കുടിക്കാനുള്ള ഗ്ലാസുടച്ച് റുവൈസ് കൈയ്ക്ക് മുറിവേൽപിച്ചത്.
പോലിസ് ഉടന്‍ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല.
റുവൈസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. റുവൈസ് സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് നിരവധി പേഴ്സുകളും എടിഎം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടെടുത്തു.
റുവൈസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. റുവൈസ് സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് നിരവധി പേഴ്സുകളും എടിഎം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടെടുത്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment