തൃക്കരിപ്പൂര്‍: കാലിക്കടവ് മല്‍സ്യമാര്‍ക്കറ്റിന് സമീപമുള്ള മുസ്‌ലിംലീഗ് പിലിക്കോട് പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ഓഫീസ് കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.[www.malabarflash.com]
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജനാല തുറന്ന് അതുവഴി അകത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീകത്തിക്കുകയായിരുന്നു. കസേര, മേശ അടക്കമുള്ള ഫര്‍ണിച്ചറുകളും ഫാനും കത്തിനശിച്ചു. ഓഫീസ് രേഖകളും അഗ്‌നിക്കിരയായി. കെട്ടിടത്തിന്റെ പുറത്തും കത്തിക്കരിഞ്ഞ നിലയിലാണ്.
ചന്തേര പോലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് തീവെച്ചു നശിപ്പിച്ച ലീഗ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി തുറന്നുനോക്കിയപ്പോഴാണ് മുഴുവന്‍ സാമഗ്രികളും കത്തിനശിച്ചത് കണ്ടത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളോ മറ്റ് യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന കാലിക്കടവില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് തീവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു.
നീലേശ്വരം സി ഐ. ഇ ഉണ്ണികൃഷ്ണന്‍, ചന്തേര അഡിഷണല്‍ എസ് ഐ സുരേന്ദ്രന്‍ എന്നിവര്‍ കത്തിനശിച്ച ലീഗ് ഓഫീസ് സന്ദര്‍ശിച്ച് അനേഷണം തുടങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment