ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു മരിച്ചു . അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
ദേശീയപാതയില്‍ പര്‍ണാംബട്ടില്‍ വച്ചാണ് അപകടമുണ്ടായത്. സിന്ധുവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ ഇവരെ തിരുപ്പത്തൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി കന്നഡ, തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള രേഖ സിന്ധു ഏതാനും ടെലിവിഷന്‍ ഷോകളില്‍ അവതാരകയുമായിട്ടുണ്ട്. ബെംഗളൂരു ബാനസവാഡിയിലായിരുന്നു താമസം.

No comments:
Post a Comment