Latest News

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. [www.malabarflash.com] 

ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

പ​​​ഴ​​​യ​​​ങ്ങാ​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു ബൈ​​​ക്കി​​​ൽ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ണ്ടാ​​​ര​​​വ​​​ള​​​പ്പി​​​ൽ രാ​​​ജേ​​​ഷും ബി​​​ജു​​​വും സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​നെ മു​​​ട്ടം പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം വ​​​ച്ച് ഇ​​​ന്നോ​​​വ കാ​​​റി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി ബി​​​ജു​​​വി​​​നെ ക​​​ഴു​​​ത്തി​​​നു വെ​​​ട്ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ദൃ​​​ക്സാ​​​ക്ഷി രാ​​​ജേ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.