Latest News

ബാങ്കില്‍ നിന്നു കൊണ്ടുപോയ 7.5 കോടി രൂപയുമായി സ്വകാര്യ ഏജന്‍സി ജീവനക്കാരെ കാണാതായി

മംഗളൂരു: ആക്‌സിസ് ബാങ്കിന്റെ യയ്യാഡി ശാഖയില്‍ നിന്നു ബെംഗളൂരു കോറമംഗളയിലേക്കു പണവുമായി പോയ സ്വകാര്യ ഏജന്‍സി ജീവനക്കാരെ കാണാതായി.[www.malabarflash.com]

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌ഐഎസ് പ്രൊസഗര്‍–ഹോള്‍ഡിങ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരായ ബെംഗളൂരു അണ്ണെപാളയം ഗഡഗ്, ഗജേന്ദ്രഗഡ് സ്വദേശി പരശുരാമ, െ്രെഡവര്‍ ചിത്രദുര്‍ഗ ചോളിഹള്ളിയിലെ കരിബസവ, ഗണ്‍മാന്‍മാരായ കുടക് സോമവാര്‍പേട്ട് കുംബറഗഡിഗെയിലെ ടി.എ.പൂവണ്ണ, ബസപ്പ എന്നിവരെയാണ് ഏഴരക്കോടി രൂപയുമായി കാണാതായത്.

കമ്പനിയുടെ ബെംഗളൂരു ശാഖയിലെ ജീവനക്കാരനായ കുടക് സോമവാര്‍പേട്ട് കുംബറഗഡിഗെയിലെ ടി.എ.ഭീമയ്യ എന്നയാള്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഇയാളെയും കാണാതായിട്ടുണ്ട്.വ്യാഴാഴ്ച മംഗളൂരുവില്‍ നിന്നു പണവുമായി പുറപ്പെട്ടെങ്കിലും ബെംഗളൂരുവില്‍ എത്തിയില്ല.

ഫോണിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെ പ്രൊസഗര്‍–ഹോള്‍ഡിങ്‌സിന്റെ മംഗളൂരു കൊഞ്ചാടി ബ്രാഞ്ച് ഇന്‍ചാര്‍ജ് സച്ചിന്‍ മംഗളൂരു റൂറല്‍ പോലീസില്‍ പരാതി നല്‍കി.അന്വേഷണത്തിനിടെ പണവുമായി പുറപ്പെട്ട വാന്‍ ഹുന്‍സൂര്‍ അരസുക്കല്ലള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പണമോ ജീവനക്കാരെയോ കണ്ടെത്താനായില്ല. കാണാതായ പൂവണ്ണയും ഭീമയ്യയും സഹോദരങ്ങളാണ്. ഇവരുടെ ബന്ധുവാണ് ബസപ്പ.

പണവുമായി സംഘം കടന്നുകളഞ്ഞതാകാനാണു സാധ്യതയെന്നും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കിയതായും സിറ്റി പോലീസ് കമ്മിഷണര്‍ എം.ചന്ദ്രശേഖര്‍ അറിയിച്ചു. അന്വേഷണത്തിനു 16 അംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ആരംഭിച്ചു. പണവുമായി മുങ്ങിയവര്‍ സംസ്ഥാനത്തിനു പുറത്തേക്കു കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Keywords: Karnadaka  News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.