കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പൊതുസ്ഥലത്ത് മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസാണ് കേസെടുത്തിട്ടുള്ളത്.[www.malabarflash.com]
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തത്. മജിസ്ട്രേട്ടില്‍നിന്ന് അനുമതി നേടിയശേഷമാണ് സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടുള്ളത്. ശനിയാഴ്ച വൈകീട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണംചെയ്തത്.
കണ്ണൂര്‍ സിറ്റിയിലെ റോഡില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ കയറ്റിനിര്‍ത്തിയാണ് കന്നിനെ കശാപ്പ്‌ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനംചെയ്തു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന മോദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും ആര്‍.എസ്.എസ്. അജന്‍ഡ ഇവിടെ വിലപ്പോവില്ലെന്നും ഇറച്ചി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment