ബദിയടുക്ക: അര്‍ധരാത്രി ബൈക്കില്‍ ഒളിച്ചോടാന്‍ ശ്രമിച്ച പ്രായ പൂര്‍ത്തിയാകാത്ത കമിതാക്കള്‍ പോലീസിന്റെ പിടിയിലായി.[www.malabarflash.com]
വെള്ളിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന് മുന്നിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധൂരിന് സമീപം കൊല്ല്യയിലെ 17കാരനും അയല്‍വാസിയായ 16കാരിയും പെട്ടത്.
വെള്ളിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന് മുന്നിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധൂരിന് സമീപം കൊല്ല്യയിലെ 17കാരനും അയല്‍വാസിയായ 16കാരിയും പെട്ടത്.
പോലീസ് ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും നാടു വിടാന്‍ ശ്രമിച്ചതാണെന്നും കമിതാക്കള്‍ പോലീസിനോട് പറഞ്ഞത്.
പോലീസ് വീട്ടുകാരെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം അയച്ചു. ആണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബൈക്കിന്റെ ആര്‍.സി ഉടമക്കെതിരെ കേസെടുക്കുമെന്നും ബദിയടുക്ക എസ്.ഐ. കെ.ആര്‍ അമ്പാടി പറഞ്ഞു.

No comments:
Post a Comment