ഉഡുപ്പി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രവാദി പിടിയില്‍. ഉഡുപ്പി ഇന്ദ്രാളിയില്‍ താമസിക്കുന്ന മൂടബിദ്രി സ്വദേശി മുഹമ്മദ് ഷെരീഫ്(32) ആണ് അറസ്റ്റിലായത്.[www.malabarflash.com]
ദിവ്യശക്തി ഉപയോഗിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞ് ഇയാള്‍ ആളുകളില്‍ നിന്നു 10,000 രൂപ മുതല്‍ 20,000 രൂപ വരെ കൈക്കലാക്കിയിരുന്നതായും പോലീസ് പറഞ്ഞു.
പ്രശ്‌നപരിഹാരം തേടിയെത്തിയ വീട്ടമ്മയ്ക്ക് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കുകയും മറ്റും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതി കര്‍ണാടക രക്ഷണവേദികെ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment