കാസര്‍കോട്: കെ.എസ്.ഇ.ബിയിലെ താല്‍ക്കാലിക ലൈന്‍മാന്‍ നുള്ളിപ്പാടി കാപ്പി വളപ്പിലെ ഉദയകുമാര്‍ (43) ഷോക്കേറ്റുമരിച്ചു. മടിക്കേരി ഇന്ദിരാനഗര്‍ സ്വദേശിയായ ഉദയകുമാര്‍ രണ്ട് വര്‍ഷമായി കെ.എസ്.ഇ.ബി ഉപ്പള സെക്ഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈന്‍മാനായി ജോലി ചെയ്തുവരികയായിരുന്നു.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി പതിനൊന്നരമണിക്ക് പച്ചമ്പളയിലാണ് അപകടം നടന്നത്. കമ്പി പൊട്ടി വീണിട്ടുണ്ടെന്ന വിവരം ലഭിച്ചാണ് വൈദ്യുതി ജീവനക്കാര്‍ അങ്ങോട്ടുപോയത്. ഫ്യൂസ് ഊരിമാറ്റിയ ശേഷം കമ്പി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഫ്യൂസ് ഊരിമാറ്റിയിട്ടും വൈദ്യുതി പ്രവഹിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഷോക്കേറ്റുവീണ ഉദയകുമാറിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബാലകൃഷ്ണന്റെയും പരേതയായ സാവിത്രിയുടേയും മകനാണ് ഉദയകുമാര്‍. എന്‍.എ മോഡല്‍ സ്‌കൂള്‍ അധ്യാപിക സാവിത്രിയാണ് ഭാര്യ. ശ്രേയസ്, അനന്യ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ദിനേശ്, പുഷ്പ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment