Latest News

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ ത്രീസ്റ്റാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ചട്ടഞ്ചാല്‍ 55-ാം മൈലിലെ ഉസ്മാന്‍(52) കുഴഞ്ഞ് വീണ് മരിച്ചു.[www.malabarflash.com] 

രാവിലെ കടയിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മുഹമ്മദ് മരുതടുക്കം-ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന. മക്കള്‍: ഉനൈസ്, ഉബൈദ്, ഇംതിയാസ്, തസ്‌രീഫ, മിസ്‌രിയ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, താഹിറ, ആയിഷ. 

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.