രാജപുരം: സ്കൂളിന്റെ പേരിൽ നടത്തിയ ചിട്ടിയിൽ പിരിച്ച പണം എത്രയുംവേഗം അളുകൾക്ക് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടു വ്യാഴാഴ്ച സ്കൂളിനു മുന്നിൽ സമരം ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു.[www.malabarflash.com]
പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്ന് സരസ്വതി വിദ്യാമന്ദിരം നവീകരിക്കാനായി വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കുറിയുടെ പണമാണ് ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ചുനൽകാത്തത്. പ്രതിമാസം 300 രൂപ നിരക്കിൽ 60 മാസംകൊണ്ടു ചിട്ടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതിനിടയിൽ പിരിച്ചെടുത്ത ആറു ലക്ഷം രൂപയുമായി കളക്ഷന്റ് ഏജന്റ മുങ്ങിയതിനാലാണ് പണം കിട്ടാതെ വന്നതെന്നും ഇതോടെ ചിട്ടി താളം തെറ്റുകയായിരുന്നുവെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ഡിസംബർ മാസത്തിൽ കുറിയുടെ കാലാവധി കഴിഞ്ഞെങ്കിലും ചിട്ടിക്കു കൂടിയവർക്ക് പണം തിരിച്ചുകൊടുക്കാതെ വന്നാതോടെയാണു നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. ഇതിനിടയിൽ സ്കൂളിനുവേണ്ടി നടത്തിയ ചിട്ടിയിൽനിന്നും പണം തിരിമറിനടത്തിയതു മറ്റുള്ളവർ അറിയുന്നതു പണം തിരികെ ചോദിച്ചു പരാതിയുമായി എത്തിയപ്പോഴായിരുന്നു.
തുടക്കത്തിൽ ആയിരത്തോളം പേരാണ് ചിട്ടിയിൽ ചേർന്നതെങ്കിലും ഇവരിൽ പലരും ഇടയ്ക്കു വച്ചു പിൻമാറി. എന്നാലും ആകെ 18 ലക്ഷം രൂപ ഇടപാടുകാരിൽ നിന്നും പിരിച്ചെടുത്തിട്ടുണ്ടെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ഇനിയും 300 ലധികം പേർക്കു ഏകദേശം 16,000 രൂപ വരെ തിരിച്ചു നൽകാനുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
ഇതിനിടയിൽ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഫെബ്രൂവരി ഏഴിന് സ്കൂളിനു മുന്നിൽ ധർണ നടന്നിരുന്നു. ഇതേത്തുടർന്നു ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി കുറി നടത്തിപ്പുകാർ ചർച്ച നടത്തി അന്നു സ്കൂൾ അധികൃതർ പണം തിരികെനൽകാമെന്ന ഉറപ്പിൻമേൽ സമരം പിൻവലിച്ചു.
എന്നൽ ഇപ്പോൾ മൂന്നു മാസം കഴിഞ്ഞിട്ടും പണം തിരിച്ചുകൊടുത്തില്ല. ഇതിനാൽ നിക്ഷേപ പദ്ധതിയിൽ ചേർന്നു വഞ്ചിക്കപ്പെട്ടവർ വ്യാഴാഴ്ച മുതൽ സ്കൂളിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കാൻ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ നായർ, കണ്‍വീനർ ടി.ആർ. രാജേഷ്, ആർ. മോഹൻകുമാർ, ബി.മോഹൻകുമാർ എന്നിവർ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment