Latest News

ബേക്കലിന്റെ ആകാശത്ത് വർണ വിളക്കുകൾ പറന്നു

ബേക്കൽ: നൂറുക്കണക്കിന് വർണ വിളക്കുകൾ (സ്കൈ കാന്റിൽ) ബേക്കൽ ബീച്ച് പാർക്കിലെ വാനിലേക്ക് പറന്നുയർന്നപ്പോൾ കാണികൾക്ക് വിസ്മയ കാഴ്ചയായി.[www.malabarflash.com ]

കാസർകോട് ജില്ലാ ഭരണകൂടത്തിന്റെയും ബി.ആര്‍.ഡി.സിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മെയ് 5,6,7 തിയതികളില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പട്ടം പറത്തല്‍ മേളയുടെ പ്രചാരണാര്‍ത്ഥമാണ് ഞായറാഴ്ച വൈകുന്നേരം സ്‌കൈ കാന്റില്‍ ഷോ നടത്തിയത് . നിരവധി വർണങ്ങളിലുള്ള വിളക്കുകൾ ആകാശത്തേക്ക്‌ പറന്നുയർന്ന പ്പോൾ പാർക്കിലെത്തിയ ആയിരക്കണക്കിന് ജനങ്ങൾക്ക് ആഹ്ലാദം പകർന്നു.
ബി.ആർ.ഡി.സി മാനേജർ കെ. പ്രസാദ്, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഖാലിദ് സി.പാലക്കി, അൻവർ ഹസ്സൻ, യൂറോ കുഞ്ഞബ്ദുല്ല, അഷറഫ് കൊളവയൽ, ഷുക്കൂർ ബെസ് റ്റോ , ഹാറൂൺ ചിത്താരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും കെ.എല്‍ 14 മോട്ടോര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ഞായറാഴ്ച വൈകുന്നേരം സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ഫോര്‍മുലാ ഡ്രൈവര്‍ മൂസാ ശരീഫ് നേതൃത്വം നല്‍കി . വൈകിട്ട് മൂന്നിന് കാസര്‍കോട് നിന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത റോഡ് ഷോ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സമാപിച്ചു. 

മെയ് അഞ്ചിന് തുടങ്ങുന്ന പട്ടംപറത്തല്‍ മേളയോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പട്ടം പറത്തല്‍ വിദഗ്ദര്‍ മേളയില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടം മുതല്‍ കുഞ്ഞന്‍ പട്ടങ്ങള്‍ വരെ മൂന്നു ദിവസങ്ങളിലായി ബേക്കലിന്റെ മാനത്ത് പറക്കും. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രശസ്തരായ പത്തോളം ദേശീയ അന്തര്‍ദേശീയ ടീമുകളാണ് മേളയിലെത്തുന്നത്. മേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. മണല്‍ ശില്പ നിര്‍മാണം, ഫേസ് പെയിന്റിംഗ്, ശിങ്കാരി മേളം, കഥകളി, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മോഹിനിയാട്ടം, ദഫ്മുട്ട്, കോല്‍ക്കളി, ക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ രാജും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദില്‍ജിഷ എന്നിവര്‍ ഒരുക്കുന്ന മാസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഗസല്‍ നൈറ്റ് എന്നിവയും അരങ്ങേറും. 

മെയ് ആറിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് വരെ ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും പ്രശസ്ത കാറോട്ട വിദഗ്ധനും നാവിഗേറ്ററുമായ മൂസാ ശരീഫിന്റെയും നേതൃത്വത്തില്‍ ബീച്ച് റൈസിംഗ് മത്സരവും നടക്കും. 

മേളയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി പട്ടം പറത്തല്‍ മത്സരവും ഫോട്ടോഗ്രഫി മത്സരവും നടക്കും. കുട്ടികള്‍ക്കായി പട്ടം നിര്‍മാണ പരിശീലനം പാലക്കുന്ന് ഗ്രീന്‍ വു ഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കും.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.