Latest News

കോട്ടപ്പുറം യു എ ഇ പ്രവാസി സംഗമം19 ന് അൽ ഐനിൽ

അല്‍ഐന്‍: കോട്ടപ്പുറം നിവാസികളുടെ യു എ ഇ സംഗമം മെയ് 19 ന് അൽ ഐനിലെ സനാഇയ്യിൽ നടക്കും. സനാഇയ്യിൽ അൽവഹാ മാളിൽ രാവിലെ ഒമ്പതിന് പരിപാടി തുടക്കം കുറിക്കും.[www.malabarflash.com]

ജാബിർ പാട്ടില്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ആനച്ചാൽ മുദരിസ് അബൂബക്കർ ബാഖവി ഉൽഘടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ജാബിർ പാട്ടില്ലത്ത്
വൈസ് ചെയർമാൻ ഫിനാസ് കോട്ടപ്പുറം, സാബിർ വേലിക്കോത്ത് ജനറൽ കൺവീനർ :മുസ്തഫ പുതിയാളം, ജോയിൻ കൺവീനർ അബു ത്വാഹിർ , നിസാർ കാതിം ട്രഷറർ : മുഹമ്മദ് കുഞ്ഞി കോട്ടയിൽ
ഫിനാൻസ് കമ്മിറ്റി യൂനുസ് പറന്പത്ത്, സാദിഖ് എം പ്രചരണ കമ്മിറ്റി മുഹമ്മദ് കുഞ്ഞി (മമ്മി കോട്ടപ്പുറം ), അബു ത്വാഹിർ എന്നിവരെ തിരഞ്ഞെടുത്തു. 

യു എ ഇ ലെ മുഴുവൻ കോട്ടപ്പുറം യു എ ഇ നിവാസികളേയും അവരുടെ കുടുംബത്തെയും പരിപാടിയിൽ പങ്കെടിപ്പിച്ച് പരസപരം പരിചയപ്പെട്ടും പരിചയം പുതിക്കിയും വിവിധ കലാ-മത്സര പരിപാടിയോട് സംഗമം മഹത്തായ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. കോട്ടപ്പുറത്തെ ആദ്യകാല ദഫ് സംഘം രിഫായിയ ദഫ് കോൽക്കളി സംഘത്തിന്റെ ദഫ് പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.