Latest News

നെല്‍കൃഷിക്ക് ധനസഹായം

നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പരിധിയിലെ നീലേശ്വരം, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പിലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് ധനസഹായം നല്‍കുന്നു.[www.malabarflash.com]

കരനെല്‍കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 13600രൂപാ നിരക്കില്‍ ആനുകൂല്യം നല്‍കും.തരിശിട്ട സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 25000രൂപയും സ്ഥലമുടമയ്ക്ക് 5000രൂപയും അനുവദിക്കും.തരിശിട്ട സ്ഥലത്ത് രണ്ടാം വര്‍ഷവും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് 5800രൂപയും സ്ഥലമുടമയ്ക്ക് 1200രൂപയും നല്‍കും.

നൂതന കണ്ടുപിടിത്തങ്ങള്‍ വഴി നെല്‍കൃഷി ചെയ്യുന്നതിന് പ്രത്യേക പ്രോജക്ട് തയ്യാറാക്കികൃഷി ചെയ്യുന്നതിനും പ്രോജക്ട് അധിഷ്ഠിത നെല്‍കൃഷിക്ക് ആനുകൂല്യം നല്‍കും.

പാടശേഖര സമിതി മുഖാന്തിരം കുമ്മായവസ്തുക്കള്‍ക്ക് 75ശതമാനം സബ്‌സിഡി നല്‍കുന്നതാണെന്നും നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണാറാണി പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.