കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ട പിതാവിനെ കോടതി ജയിലിലടച്ചു. രാവണേശ്വരത്തെ പത്മാവതിയുടെ ഭര്‍ത്താവ് എക്കിട്ടന്റെ മകന്‍ രവിയെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) ജയിലിലടക്കാന്‍ ഉത്തരവിട്ടത്.[www.malabarflash.com]
പത്മാവതിയെ ഭര്‍ത്താവ് രവിയുടെ അമ്മ പാറു, ബന്ധുക്കളായ അജയന്‍, ബിന്ദു, ബേബി, പുഷ്പ, സാവിത്രി എന്നിവര്‍ ചേര്‍ന്ന് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ച് വീട്ടിലെത്തിയ രവി പത്മാവതിയെ മര്‍ദ്ദിക്കുകയും പിഞ്ചുകുഞ്ഞിനെ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ട് കുഞ്ഞിനോട് ക്രൂരകൃത്യം ചെയ്യുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment