കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ പ്രസിദ്ധമായ മഡിയൻ കോവിലകം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശ മഹോത്സവം 23,24 തിയതികളിൽ നടക്കും.[www.malabarflash.com]
23ന് അകത്തേ കലശം. അകത്തെ കലശത്തിന് അടോട്ട് മുത്തേടത്ത് കുതിര്, കിഴക്കുകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളിൽനിന്നു കലശങ്ങൾ എത്തും.
24ന് പുറത്തേ കലശം. മടിക്കൈ , കിഴക്കുംകര, അടോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ കളരികളിൽ നിന്ന് ആറു കലശങ്ങൾ എത്തും.
കലശമഹോത്സവത്തിനു മുന്നോടിയായുള്ള ഓലകൊത്തൽ ചടങ്ങ് ശനിയാഴ്ച നടക്കും.
കലശദിവസങ്ങളിൽ മണവാളനും മണവാട്ടിയും മാഞ്ഞാളിയമ്മ, ക്ഷേത്രപാലകനീശ്വരൻ, മഡിയൻ കാളരാത്രിയമ്മ, നടയിൽ ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment