കാഞ്ഞങ്ങാട് : വീടുകളും പെട്ടിക്കടകളും കേന്ദ്രീകരിച്ച് നടത്തിവരുന്ന അനധികൃത മദ്യവിൽപ്പന നാട്ടുകാരുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവർത്തകർ തടഞ്ഞു.[www.malabarflash.com]
ഏറെ നാളുകളായി മാണിക്കോത്ത് ബസ്സ് സ്റ്റോപ്പിന്റെയും ഒാഡിറ്റോറിയത്തിന്റെയും പരിസരങ്ങളിൽ മദ്യപ ശല്യം വർദ്ധിച്ച് വരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതിനെതിരെ നടപടിയില്ലാത്തതിനെത്തുടർന്നാണ് നാട്ടുകാർ നേരിട്ടിടപെട്ടത്. കഴിഞ്ഞ ദിവസം കുടുംബശ്രീ പ്രവർത്തകർ മദ്യവിൽപ്പന നടത്തിയ വീടുകളിൽ പരിശോധന നടത്തി വിൽപ്പനക്കായി വെച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തുകയായിരുന്നു.
കുറഞ്ഞ വിലയ്ക്കുള്ള വിദേശ മദ്യം ബിവറേജ് ഒൗട്ട്്ലെറ്റുകളിൽ നിന്ന് വാങ്ങി ഇരട്ടി വിലക്കായിരുന്നു വീടുകളിൽ വിൽപ്പന നടത്തിയിരുന്നത്. കുടുംബശ്രീ പ്രവർത്തകർ പിടിച്ചെടുത്ത മദ്യം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ റോഡിലൊഴുക്കി നശിപ്പിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment