Latest News

തെയ്യംകെട്ടിനു ചോറ് വിളമ്പാൻ പെർളയിലെ മഹേഷ് ഭട്ടിന്റെ തോട്ടത്തിൽ നിന്നു വാഴയില

ഉദുമ: കരിപ്പോടി മീത്തൽ വീട് തറവാട്ടിലെ തെയ്യംകെട്ടുത്സവത്തിനു എത്തുന്ന പതിനായിരക്കണക്കിന് ജനങ്ങൾക്കു സദ്യ വിളമ്പാൻ വാഴയില പെർളയിലെ മഹേഷ് ഭട്ടിന്റെ ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തോട്ടത്തിൽ നിന്ന്‌.[www.malabarflash.com ]

ഇല വെട്ടാൻ മുപ്പതോളം പേരാണ് ഇന്ന് പുലർച്ചെ പെർളയിലെത്തിയത്. പതിനയ്യായിരത്തോളം വാഴയിലകളാണ് സംഘം വെട്ടിയശേഷം കെട്ടി കരിപ്പോടിയിൽ എത്തിച്ചത്. 

മഹേഷ് ഭട്ട് സൗജന്യമായാണ് ഇവ തെയ്യംകെട്ടിനായി നൽകിയത്. വിവിധ തെയ്യംകെട്ടുകൾക്കു ഇദ്ദേഹം ഇലകൾ സൗജന്യമായി നൽകാറുണ്ട്.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.