തിരൂര്‍: ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി തിരൂര്‍ മണ്ഡലത്തിലെ ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ നിര്‍വഹിച്ചതു വിവാദത്തില്‍.[www.malabarflash.com]
ബിജെപി വളര്‍ന്നുവരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസത്തിനു പ്രതീക്ഷ അര്‍പ്പിക്കാവുന്ന പാര്‍ട്ടിയാണെന്നും വനിത ലീഗ് അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.
ബിജെപി എന്ന പാര്‍ട്ടി കേരളത്തിനകത്തും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഖമറുന്നിസ മാധ്യമങ്ങളോടു പ്രതികരിച്ചു. സംഭാവന നല്‍കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്നും അവര്‍ പറഞ്ഞു.

No comments:
Post a Comment