Latest News

യുവതിയെ തട്ടിക്കൊണ്ടു പോയ യുവാവിന്റെ അ​​​ക​​​ന്ന ബന്ധുവിനെ മർദിച്ചു കൊന്നു

ബു​​​ല​​​ന്ദ്ശ​​​ഹ​​​ർ: ഉത്തർപ്രദേശിൽ ഹി​​​ന്ദു യു​​​വ​​​തി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ യുവാവിന്റെ  അ​​​ക​​​ന്ന ബ​​​ന്ധു​​​വി​​​നെ ഹി​​​ന്ദു യു​​​വ വാ​​​ഹി​​​നി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. പ​​​ഹാ​​​സു പ​​​ട്ട​​​ണ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള സോ​​​ഹി ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗു​​​ലാം മു​​​ഹ​​​മ്മ​​​ദ്(45) എ​​​ന്ന​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. [www.malabarflash.com]

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു ഹി​​​ന്ദു യു​​​വ വാ​​​ഹി​​​നി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഗു​​​ലാം മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ അ​​​ക​​​ന്ന ബ​​​ന്ധു​​​വാ​​​യ യൂ​​​സ​​​ഫ്(19) എ​​​ന്ന​​​യാ​​​ൾ 18 വ​​​യ​​​സു​​​ള്ള ഹി​​​ന്ദു യു​​​വ​​​തി​​​യെ ഏ​​​പ്രി​​​ൽ 27നു ​​​ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു ഹി​​​ന്ദു യു​​​വ വാ​​​ഹി​​​നി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഗു​​​ലാ​​​മി​​​നെ ഒ​​​രു മാ​​​വി​​​ൻ​​​തോ​​​ട്ട​​​ത്തി​​​ൽ വ​​​ച്ച് മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സ്ഥാ​​​പി​​​ച്ച സം​​​ഘ​​​ട​​​ന​​​യാ​​​ണു ഹി​​​ന്ദു യു​​​വ വാ​​​ഹി​​​നി.

സംഭവത്തിൽ ഗ​​​ജേ​​​ന്ദ്ര എ​​​ന്ന​​​യാ​​​ളു​​​ടെ​​​യും മ​​​റ്റ് അ​​​ഞ്ചു പേ​​​രു​​​ടെ​​​യും പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ഗു​​​ലാം മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ക​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. 

Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.