ഉദുമ : പാലക്കുന്നിലെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടയാള്‍ ആസ്പത്രിയില്‍ എത്തിക്കും വഴി മരിച്ചു. 55 വയസ് തോന്നിക്കുന്ന വിജയന്‍ എന്നയാളാണ് മരിച്ചത്.[www.malabarflash.com]
ചെവ്വാഴ്ച രാവിലെ 6.30ന് പാലക്കുന്നിലെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഏതാനും നാളുകളായി പാലക്കുന്ന് ഭാഗത്ത് കൂലിപ്പണി ചെയ്തുവരികയായിരുന്നു ഇയാള്‍. വിജയന്‍ എന്നാണ് പേര് പറഞ്ഞിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വിലാസം തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.


No comments:
Post a Comment