Latest News

അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിക്ക്

കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്റെ പേരില്‍ കാഞ്ഞങ്ങാട് തുളുനാട് മാസിക ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിക്ക്. ഉത്തരദേശം സീനിയര്‍ റിപ്പോര്‍ട്ടറാണ്.[www,malabarflash.com]

പത്രപ്രവര്‍ത്തന മേഖലയില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി പി.ടി.ഐ.യുടെ കാസര്‍കോട് ജില്ലാ റിപ്പോര്‍ട്ടറും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയുമാണ്.
മികച്ച മുഖപ്രസംഗത്തിന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഏര്‍പ്പെടുത്തിയ തോട്ടേന്‍ കോമന്‍ മണിയാണി സ്മാരക അവാര്‍ഡ് നേടിയിരുന്നു. അട്ടേങ്ങാനം പോര്‍ക്കളം സ്വദേശിയാണ്. 

കുമാരന്‍ നാലപ്പാടിന്റെ നേതൃത്വത്തിലുള്ള തുളുനാട് മാസിക പത്രപ്രവര്‍ത്തനത്തിന് പുറമെ മറ്റ് വിവിധ മേഖലകളിലുള്ളവര്‍ക്ക് കൂടി അവാര്‍ഡ് നല്‍കുന്നുണ്ട്. വാസു ചോറോട്, സുബൈദ, പ്രകാശന്‍ കരിവെള്ളൂര്‍, എസ്.എസ്.എ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂണ്‍ 11ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.