ഉദുമ: കോട്ടിക്കുളം പാലക്കുന്ന് മേല്‍പ്പാലം പണി ഉടന്‍ ആരംഭിക്കണമെന്നും, കെ.എസ്.ടി.പി റോഡിന്റെ കോട്ടിക്കുളം മുതല്‍ ഉദുമ വരെയുളള റോഡിന്റെ വശങ്ങളിലുളള ഓവുചാല്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിററ് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
ശ്രീധരന്‍ പളളം അധ്യക്ഷത വഹിച്ചു. കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജോസ് തയ്യില്‍ ജി.എസ്.ടി നിയമ ക്ലാസ്സെടുത്തു. അശോകന്‍ പൊയ്‌നാച്ചി, ജംഷീദ് എം.എസ്, ചന്ദ്രന്‍ കരിപ്പോടി, ടി.വി മുരളീധരന്‍, മണികണ്ഠന്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഗംഗാധരന്‍ പളളം (പ്രസിഡണ്ട്), യൂസഫ് ഫാല്‍ക്കണ്‍, സതീഷ് പൂര്‍ണ്ണിമ. മോഹനന്‍ കെവീസ് (വൈസ് പ്രസിഡണ്ട്), എം.എസ്. ജംഷീദ് (ജനറല്‍ സെക്രട്ടറി), ടി.വി മുരളീധരന്‍, അഷ്‌റഫ് തവക്കല്‍, ചന്ദ്രന്‍ തച്ചങ്ങാട് (സെക്രട്ടറിമാര്‍), കെ. ചന്ദ്രന്‍ (ട്രഷറര്‍) എന്നാവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment