Latest News

പാലക്കുന്ന് കരിപ്പോടി മീത്തൽ വീട് തറവാട് വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവം അഞ്ചിന് തുടങ്ങും

ഉദുമ:  പാലക്കുന്ന് കഴകത്തിലെ കരിപ്പോടി പ്രാദേശിക സമിതിയിൽപ്പെടുന്ന കരിപ്പോടി മീത്തൽ തറവാട്ടിൽ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവം മെയ് 5,6,7 തീയ്യതികളിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com ]

തെയ്യം കെട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കൽ ചടങ്ങ് നാലിന് വ്യാഴാഴ്ച രാവിലെ 6.13 മുതൽ 6.45 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകൾ തറവാട് സന്നിധിയിൽ എത്തിച്ചേരും. അന്നു വൈകുന്നേരം 6.30ന് കുഞ്ഞിക്കോരൻ പണിക്കരുടെ നേതൃത്വത്തിൽ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി അരങ്ങേറും. 

രാത്രി എട്ട് മണിക്ക് ശ്രീ വിഷ്ണു മൂർത്തിയുടെ തിടങ്ങൽ. അഞ്ചിന് രാവിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകൾ തറവാട്ടിലെത്തിച്ചേരും. രാവിലെ പത്ത് മണിക്ക് ശ്രീ വിഷ്ണു മൂർത്തിയും തുടർന്ന് ഗുളികൻ തെയ്യവും അരങ്ങിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് അമ്പതിൽപരം യുവതികൾ അവതരിപ്പിക്കുന്ന ഉദയമംഗലം ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളിയുണ്ടാകും.

സന്ധ്യയ്ക്ക് കൈ വീതിന് ശേഷം ശ്രീ വയനാട്ടു കുലവൻ തെയ്യം കൂടൽ ചടങ്ങും കോലധാരികളെ നിശ്ചയിച്ച് തെയ്യം കൊടുക്കൽ ചടങ്ങും നടക്കും.

ആറിന് ശനിയാഴ്ച വൈകുന്നേരം ശ്രീ കാർന്നോൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് ശ്രീകോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടവും അരങ്ങിലെത്തും . തെയ്യം കെട്ട് മഹോത്സവത്തിൽ ഏറ്റവും ശ്രദ്ധേയാകർഷിക്കുന്ന ശ്രീ കണ്ട നാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം രാത്രി ഒമ്പത് മണിയോടു കൂടി അരങ്ങിലെത്തും. തുടർന്ന് ബപ്പിടൽ ചടങ്ങ് നടക്കും. രാത്രി 11 മണിക്ക് ശ്രീ വിഷ്ണു മൂർത്തിയുടെ തിടങ്ങലും തുടർന്ന് ശ്രീ വയനാട്ടു കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും.

ഏഴിന് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ശ്രീ കാർന്നോൻ തെയ്യം, ശ്രീ കോരച്ചൻ തെയ്യം, ശ്രീ കണ്ടനാർ കേളൻ തെയ്യം എന്നീ തെയ്യങ്ങൾ ഭക്തർക്ക് ദർശന സായൂജ്യം നൽകും. വൈകുന്നേരം നാലു മണിക്ക് ശ്രീ വയനാട്ടു കുലവൻ തെയ്യത്തിന്റെ തിരുമുടി നിവരും. തുടർന്ന് ചൂട്ടൊപ്പിക്കൽ ചടങ്ങ് നടക്കും. അതോടെ ശ്രീ വിഷ്ണുമൂർത്തി തെയ്യം അരങ്ങിലെത്തും.

മറപിളർക്കൽ, വിളക്കിലരി, കൈവീത് എന്നീ അനുഷ്ഠാന ചടങ്ങുകൾക്ക് ശേഷം സദ്യയോട് കൂടി മഹോത്സവം സമാപിക്കും .

പത്രസമ്മേളനത്തിൽ ചെയർമാൻ പി.ഭാസ്കരൻനായർ, വർക്കിംഗ് ചെയർമാൻ അഡ്വ: കെ.ബാലകൃഷ്ണൻ, ജനറൽ കൺവീനർ കേ വീ സ് ബാലകൃഷ്ണൻ, ട്രഷറർ പി.കെ. വാസു, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഹരിഹരസുതൻ, കൺവീനർ പാലക്കുന്നിൽ കുട്ടി സംബന്ധിച്ചു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.