Latest News

സെൻകുമാർ കേസ്: കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com] 
വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു.

എജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നടക്കുക. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയപ്പോൾ മുതൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.